Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Line

Idukki

അ​റ​ക്കു​ള​ത്ത് വൈ​ദ്യു​തലൈ​ന്‍ കൈ​യെ​ത്തും ​ദൂ​ര​ത്ത്

അ​റ​ക്കു​ളം: കെ​എ​സ്ഇ​ബി മൂ​ല​മ​റ്റം ഡി​വി​ഷ​നി​ല്‍ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ല്‍ പു​ത്ത​ന്‍​പ​ള്ളി​ക്ക് സ​മീ​പം വൈ​ദ്യു​തലൈ​ന്‍ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ല്‍ താ​ഴ്ന്നു​കി​ട​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. കു​ട്ടി​ക​ള്‍​ക്കുവ​രെ സ്പ​ര്‍​ശി​ക്കാ​ന്‍ ക​ഴി​യു​ന്നവി​ധ​ത്തി​ല്‍ താ​ഴ്ന്നാ​ണ് വൈ​ദ്യു​തിലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന​ത്. മി​ന്ന​ലും മ​റ്റുമു​ണ്ടാ​കു​മ്പോ​ള്‍ ഭ​യ​പ്പെ​ട്ടാ​ണ് ഇ​വി​ടെ​യു​ള്ള​വ​ര്‍ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു​ മാ​സ​മാ​യി അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍​ക്ക് പ​ല​ത​വ​ണ നേ​രി​ട്ടും രേ​ഖാ​മൂ​ല​വും പ​രാ​തി ന​ല്‍​കി​യി​ട്ടും ഇ​തു​വ​രെ ആ​വ​ശ്യ​മാ​യ ന​ട​പ​ടിയില്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

താ​ഴ്ന്നു​കി​ട​ക്കു​ന്ന വൈ​ദ്യു​തിലൈ​ന്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​ര​ന്തം ഉ​ണ്ടാ​കു​ന്ന​തി​നു മു​മ്പ് ലൈ​ന്‍ ഉ​യ​ര്‍​ത്തി​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ല​ത്തെ​ത്തി വൈ​ദ്യു​തിലൈ​ന്‍ സു​ര​ക്ഷി​ത​മാ​യ ഉ​യ​ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച് വൈ​ദ്യു​തിമ​ന്ത്രി​ക്കും ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​രാ​തി ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.

Latest News

Corehub Up